മൂകാംബിക ജ്യോതിഷാലയത്തിലേക്ക് സ്വാഗതം
Trade mark No : 4992577
കേരളത്തിലെ ആദ്യത്തെ പരമ്പരാഗത ഓൺലൈൻ ജ്യോതിഷ പോർട്ടൽ
ജ്യോതിഷ താന്ത്രികരത്നം മംഗലശ്ശേരി മഠം ബ്രഹ്മശ്രീ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി
ബ്രഹ്മശ്രീ വാസുദേവഭട്ടതിരി, ശങ്കരഭട്ട്, അച്ഛൻ ബ്രഹ്മശ്രീ വി. മോഹനൻപോറ്റി എന്നിവരുടെ ശിക്ഷണത്തിൽ പൂജാ പഠനം ജ്യോതിഷപഠനം പൂർത്തിയാക്കി ഒട്ടനവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണ്. ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പൂജപ്പുര നടുതല ഭഗവതി ക്ഷേത്രം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരുന്നു.
അച്ഛൻ (Late) : ബ്രഹ്മശ്രീ വി. മോഹനൻപോറ്റി, മംഗലശ്ശേരി മഠം, കൊട്ടാരക്കര.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തി മുപ്പത്തിരണ്ട് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അമ്മ (Late) : സുശീല, വേണാട്ടു മഠം, ഏവൂർ, ചേപ്പാട്.
വേളി : പരമേശ്വരൻ താമരമംഗലം, വിജയലക്ഷ്മി കാവേരിമഠം ഇവരുടെ പുത്രി ആയ ശ്രീജ എ. വി
മക്കൾ : രോഹിത് കൃഷ്ണ എസ്, ശ്രീരാഗ് കൃഷ്ണ എസ്.
- പുരസ്ക്കാരങ്ങൾ
- 2024 രാജാ രവിവർമ്മ പുരസ്കാരം.
- 2024 സാമൂഹ്യ ശ്രേഷ്ഠ പുരസ്കാരം.
- 2024 കർമ്മ ശ്രേഷ്ഠ പുരസ്കാരം.
- 2023 വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം.
- 2023 സേവനശ്രേഷ്ഠ പുരസ്കാരം.
- 2022 സുഭാഷ് ചന്ദ്ര ബോസ് ദേശീയ അവാർഡ്.
- 2020 അബ്ദുൾകലാം അവാർഡ്.
- 2019 കാളിമല പുരസ്ക്കാരം.
- 2019 ജ്യോതിഷചൂഡാമണി പുരസ്കാരം.
- 2018 ചട്ടമ്പിസ്വാമി പുരസ്ക്കാരം.
- 2018 ശങ്കരാചാര്യ പുരസ്ക്കാരം.
- 2018 ചിത്തിര തിരുനാൾ പുരസ്ക്കാരം.
- 2016 ജ്യോതിഷ താന്ത്രികരത്നം പുരസ്ക്കാരം.
- വഹിക്കുന്ന സ്ഥാനങ്ങൾ
- ചെയർമാൻ ജയകേസരി പത്രം, ഓൺലൈൻ ചാനൽ.
- അഖില തന്ത്രി പ്രചാരക് സഭ ദേശിയ ചെയർമാൻ.
- ആദിശങ്കരാചാര്യ കൾച്ചറൽ ഫോറം ചെയർമാൻ.
- ബ്രാഹ്മണ സംരക്ഷണ മുന്നണിയുടെ സംസ്ഥാന പ്രസിഡൻ്റ്.
- സംസ്ഥാന പ്രസിഡൻ്റ് അഖില ഭാരത് ഹിന്ദു സന്ത് സഭ
- ബ്രാഹ്മിൻസ് സർവീസ് സൊസൈറ്റി ചെയർമാൻ.
- സുദർശനം പ്രതിഷ്ഠാനം സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ്.
എന്താണ് ജ്യോതിഷം
-
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും. ആ സ്വാധീനത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖാനിക്കുവാൻ കഴിയുമെന്നുള്ള വിശ്വാസമാണ് ജ്യോതിഷത്തിൻ്റെ (ജ്യോത്സ്യൻ്റെ) അടിസ്ഥാനം. ജ്യോതിഷത്തെ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും, പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യജ്യോതിഷം, നാഡി ജ്യോതിഷം, തുടങ്ങിയ പലതരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ വിവാഹത്തിന് മുൻപ് വധുവരന്മാർ തമ്മിൽ ജ്യോതിഷം ഉപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമത വിശ്വാസികൾക്കിടയിൽ സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ കാലഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷം ആയി വളർന്നത്. പ്രാചീന ജ്യോതിഷമായ് ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനീക ജ്യോതിശാസ്ത്രം ഇതിൽ നിന്നും വളരെ വിഭിന്നമാണ്.വരാഹമിഹിരൻ്റെ ഹോരാശാസ്ത്രമാണ് ഭാരതീയ ഗണിതജ്യോതിഷത്തിന്റെയും, ഫലജ്യോതിഷത്തിന്റെയും അടിത്തറ. ഇതിൽ നിന്നാണ് മറ്റു ഗ്രന്ഥങ്ങൾ തർജ്ജിമയായോ വ്യാഖ്യനങ്ങൾ ആയോ ഉണ്ടായിട്ടുള്ളത്.